Monday, June 17, 2013

Honey Bee review- കുടിയും പുകയും പിന്നെ കുറേ തെറിയും

Fort കൊച്ചിയിലെ കുറേ പിള്ളേര്...മുഴുവന്‍ സമയവും വെള്ളമടിയും കഞ്ചാവും, ആവശ്യത്തിനും അനാവശ്യത്തിനും കുറേ തെറിയും, പിന്നെ കോമഡി ആക്കാനായി സ്ഥിരം കാണുന്ന പോലെ ഇംഗ്ലീഷ് അറിയാതെ പൊട്ട ഇംഗ്ലീഷ് സംസാരിക്കുന്ന ഒരാള്‍ .ഇതിന്‍റെ ഇടയില്‍ ഒരു പാട്ടും ഒരു ചെയ്സും കുറേ സ്ലോ മോഷനും.ഇത്രയും മതി ഒരു ഹിറ്റ്‌ പടം ഉണ്ടാക്കാന്നെന്നു ലാല്‍ Jr തെളിയിച്ചു. ഇതാണ് Honey Bee എന്ന സിനിമ.
സ്ക്രിപ്റ്റ് എന്ന് പറയാന്‍ ഒന്നും തന്നെയില്ല ഇ പടത്തില്‍.കുറേ കോമഡി സീനുകള്‍ കൂട്ടിച്ചേര്‍ത്തു വച്ച് ലാസ്റ്റ് കുറച്ചു senti സീന്‍സ് add ചെയ്ത്, ക്ലൈമാക്സില്‍ പെട്ടെന്ന് എല്ലാം എങ്ങനെയൊ ശെരിയായി സന്തോഷത്തോടെ അവസാനിക്കുന്നു.

2 മണിക്കൂര്‍ 18 മിനിറ്റ് പടത്തില്‍ അര മണികൂറോളം ബീപ് ശബ്ദം മാത്രമേ കേള്‍ക്കാന്‍ സാധിക്കുളൂ.ഇത് കാണാന്‍ വന്ന നമ്മള്‍ മണ്ടന്മാര്‍ ആണോ എന്ന് പോലും തോന്നി പോകുന്ന നിമിഷങ്ങള്‍.യൂത്തിനെ target ചെയ്താണ് ഈ സിനിമ എടുത്തിരിക്കുന്നത്..പക്ഷേ ഒരു പരിധി കഴിഞ്ഞു ഇത് നമുക്കു പോലും അരോചകമായി തോന്നും.

ഡയറക്ടര്‍ എന്ന നിലയില്‍ ലാല്‍ Jr നിരാശപെടുത്തിയില്ല പക്ഷേ അദ്ദേഹത്തിനു narrate ചെയ്യാന്നായിട്ടു ഒന്നും തന്നെ ഈ ചിത്രത്തില്‍ ഇല്ല എന്ന് തന്നെ പറയാം.മറ്റു ടെക്നിക്കല്‍ sides എല്ലാം ഓക്കേ ആണ് .
വാല്‍കഷണം : സിനിമയിലെ ‘ Are u a virgin’ എന്ന ഡയലോഗ് കേട്ടിട്ടു അടുത്തിരുന്ന കുട്ടി അച്ഛനോട് ചോദിച്ചു “അച്ഛാ ...അച്ഛാ...എന്താണി വിര്‍ജിന്‍?” ഒരു നിമിഷം പതറി പോയ അച്ഛന്‍ സമനില വീണ്ടെടുതിട്ടു പറഞ്ഞു “അ..അ...അതു പിന്നെ ഒ..ഒന്നുമില്ല...മോന്‍ പടം കാണ്”.അവിടെ വന്ന എല്ലാ അപ്പച്ചന്‍മാര്‍ക്കും അമ്മച്ചിമാര്‍ക്കും ഇതാരുന്നു അവസ്ഥ എന്ന് തോന്നുന്നു.
One time watchable with ur friends that too if you can bear abuses and vulgar jokes..not recommended with your family !!


No comments:

Post a Comment

Related Posts Plugin for WordPress, Blogger...